Skip to main content

സാമൂഹിക മാധ്യമങ്ങളിലൂടെ വര്‍ഗീയ പ്രചാരണം  നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി: ജില്ലാ കളക്ടര്‍ 

 

 

 

സാമൂഹിക മാധ്യമങ്ങളിലൂടെ വര്‍ഗീയ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി ബി നൂഹ് അറിയിച്ചു. കളക്ടറേറ്റില്‍ ചേര്‍ന്ന സാമുദായിക ഐക്യം സംബന്ധിച്ച യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.

ബാബറി മസ്ജിദ് വിധി വരുന്ന സാഹചര്യവും ശബരിമല മണ്ഡല മകരവിളക്ക് തുടങ്ങുന്നതും മുന്‍നിര്‍ത്തി ജില്ലയിലെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കുന്നതിനും ജില്ലാ പോലീസ് മേധാവിക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.  വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍, തഹസില്‍ദാര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, സാമുദായിക സംഘടന പ്രവര്‍ത്തകര്‍, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, ഡിവൈഎസ്പിമാര്‍, എസ്എച്ച് ഒ മാര്‍, റവന്യു ഡിവിഷണല്‍ ഓഫീസര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി സമാധാന കമ്മറ്റികള്‍ രൂപീകരിക്കും. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ള പ്രദേശങ്ങളുടെ മാപ്പിംഗ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ തയ്യാറായിക്കഴിഞ്ഞെന്നും കളക്ടര്‍ പറഞ്ഞു.

 എഡിഎം അലക്‌സ് പി തോമസ്, കോന്നി തഹസില്‍ദാര്‍ കെ എസ് നസിയ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു

 
date