Skip to main content

ഭിന്നശേഷി സൗഹൃദ ബ്ലോക്ക് പഞ്ചായത്ത് പദ്ധതി ഉദ്ഘാടനം 13ന്

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഭിന്നശേഷി സൗഹൃദ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയുടെ ഉദ്ഘാടനം 13ന് രാവിലെ 10.30ന് ആന്റോ ആന്റണി എംപി നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് കോംപൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലീലാമോഹന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജെസി തോമസ്, കെ.എസ്.പാപ്പച്ചന്‍, ശിവരാമന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അന്നമ്മ ജോസഫ്, ഗീതാവിജയന്‍, കടമ്മനിട്ട കരുണാകരന്‍, എം.എസ്.സിജു, കലാ അജിത്ത്, ലതാ വിക്രമന്‍, മിനി ശ്യാം മോഹന്‍, തദ്ദേശഭരണ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്കായി രാവിലെ 10ന് നടത്തുന്ന ബോധവത്ക്കരണ ക്ലാസ് ഡോ.എന്‍.ജി.മഞ്ജു നയിക്കും. 

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി സൗഹൃദമാക്കി മാറ്റുന്നതിന്റെ ഭാഗമായി ഇലക്‌ട്രോണിക് വീല്‍ചെയറും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പും നല്‍കും. സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായി 2019-20 വര്‍ഷം 9.75 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.                   

 

date