Skip to main content
ശബരിമല തീര്‍ഥാടന ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനം.

ജില്ലാ ആശുപത്രിയും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും ശബരിമല വാര്‍ഡ് തുറക്കും: വീണാ ജോര്‍ജ് എംഎല്‍എ

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രത്യേക ശബരിമല വാര്‍ഡ് തുറക്കുമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടന ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ.
ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന തീര്‍ഥാടകര്‍ മരണപ്പെട്ടാല്‍ മൃതദേഹം എംബാം ചെയ്യുന്നതിന് നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജിലാണ് സൗകര്യമുള്ളത്. പത്തനംതിട്ടയിലും ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നതു സംബന്ധിച്ച ആവശ്യം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന മണ്ണാറക്കുളഞ്ഞി-കോഴഞ്ചേരി റോഡിലെ വൈദ്യുതി പോസ്റ്റ് അപകടസാധ്യത സൃഷ്ടിച്ചിട്ടുള്ളതിനാല്‍ എത്രയും വേഗം മാറ്റി സ്ഥാപിക്കണം. പന്തളം-ഓമല്ലൂര്‍ റോഡ്, അമ്പലക്കടവ്-തെക്കേമല റോഡ്  അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാക്കണം. കൈപ്പട്ടൂര്‍ പാലത്തിനു സമീപത്തെ വഴിയോര കച്ചവടം അപകടത്തിന് വഴിയൊരുക്കുന്നതിനാല്‍ ഒഴിപ്പിക്കണം. ദേവസ്വം ബോര്‍ഡുമായി സഹകരിച്ച് ഇടത്താവളം വികസിപ്പിക്കുന്നതിനാവശ്യമായ നടപടി പത്തനംതിട്ട നഗരസഭ സ്വീകരിക്കണം. പന്തളത്തു നിന്നും രണ്ട് ബസുകള്‍ പമ്പയിലേക്ക് സര്‍വീസ് നടത്തണമെന്ന ദേവസ്വം മന്ത്രിയുടെ നിര്‍ദേശം നടപ്പാക്കണം. കൈപ്പുഴയില്‍ ബാരിക്കേഡ് വേണം. കുളനടയില്‍ പാര്‍ക്കിംഗ് സൗകര്യം വിപുലമാക്കണമെന്നും എംഎല്‍എ നിര്‍ദേശിച്ചു.

 

date