Skip to main content

ജില്ലയില്‍ രണ്ട്  ദിവസം (09/11/2019-10/11/2019) മഞ്ഞ അലര്‍ട്ട്

ജില്ലയില്‍ രണ്ട്  ദിവസത്തേക്ക് (09/11/2019-10/11/2019) മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഇടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എംഎം  മുതല്‍ 115.5 എംഎം  വരെ ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ പ്രാദേശിക പ്രളയങ്ങളും മലയോര മേഖലയില്‍ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മഞ്ഞ അലര്‍ട്ട് നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന്  ജില്ലാ കളക്ടര്‍ പി .ബി നൂഹ് അഭ്യര്‍ഥിച്ചു.
 കളക്‌ട്രേറ്റിലും, എല്ലാ താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാണ്.  ജനങ്ങള്‍ക്ക് സഹായത്തിനായി ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാം. കളക്‌ട്രേറ്റ്  0468 2322515/ 0468 2222515/ 8078808915, താലൂക്ക്ഓഫീസ് തിരുവല്ല 0469 2601303, കോഴഞ്ചേരി 04682222221, മല്ലപ്പളളി 0469 2682293, അടൂര്‍ 04734 224826, റാന്നി 04735 227442, കോന്നി 0468 2240087.

 

date