Skip to main content
ദേശീയ സീനിയർ വനിതാ ബോക്സിംഗ് ലോഗോ പ്രകാശനം മന്ത്രി ഇ പി ജയരാജൻ നിർവഹി ക്കുന്നു

ദേശീയ വനിതാ ബോക്സിംഗ്: ലോഗോ പ്രകാശനം ചെയ്തു

സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ സഹകരണത്തോടെ കേരള സ്റ്റേറ്റ് അമേച്വര്‍ ബോക്സിംഗ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ദേശീയ സീനിയര്‍ വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ പ്രകാശനം കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കേരള സ്റ്റേറ്റ് അമേച്വര്‍ ബോക്സിംഗ് സംസ്ഥാന പ്രസിഡണ്ട് ഡോ. എന്‍ കെ സൂരജ്, സെക്രട്ടറി ഡോ. സി ബി റജി എന്നിവര്‍ ലോഗോ കൈമാറി.
   സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് ഒ കെ വിനീഷ്, ബോക്സിംഗ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ എസ് സുശില്‍കുമാര്‍, സന്തോഷ്, പി വിഗേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ഡിസംബര്‍ രണ്ട് മുതല്‍ എട്ട് വരെ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്നൂറിലേറെ പേര്‍ പങ്കെടുക്കും.

date