Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍
നോര്‍ക്ക റൂട്ട്‌സിന്റെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ നവംബര്‍ 26 ന്  കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുമെന്ന് കോഴിക്കോട് സെന്റര്‍ മാനേജര്‍ അറിയിച്ചു.  അറ്റസ്റ്റ് ചെയ്യേണ്ടവര്‍ www.norkaroots.org  ല്‍ രജിസ്റ്റര്‍ ചെയ്ത് അന്നേ ദിവസം 12 മണിക്ക് മുമ്പായി ഹാജരാകണം.  കൂടുതല്‍ വിവരങ്ങള്‍  0495-2304885, 0495-2304882, 0497-2765310 നമ്പറുകളില്‍ ലഭിക്കും.

ജില്ലാ ബീച്ച് ഗെയിംസ്: രജിസ്‌ട്രേഷന്‍ 15 വരെ
  സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസിന്റെ ഭാഗമായുള്ള ജില്ലാതല മത്സരങ്ങള്‍ക്ക് നവംബര്‍ 15 വരെ രജിസ്റ്റര്‍ ചെയ്യാം. ഡിസംബര്‍ 15 മുതല്‍ 23 വരെ വിവിധ ദിവസങ്ങളിലായി ചാലില്‍, ചൂട്ടാട്, പയ്യാമ്പലം, മുഴപ്പിലങ്ങാട് ബീച്ചുകളില്‍ കബഡി, വടംവലി, ഫുട്‌ബോള്‍, വോളിബോള്‍ എന്നീ മത്സരങ്ങളാണ് നടക്കുക. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക്് യഥാക്രമം 15000,10000,5000 ക്യാഷ് പ്രൈസും ലഭിക്കും.2003 ജനുവരി ഒന്നിനുശേഷം ജനിച്ച വനിതകള്‍ക്കും 2001 ജനുവരി ഒന്നിന് ശേഷം ജനിച്ച പുരുഷന്മാര്‍ക്കും പങ്കെടുക്കാം. ജില്ലാതല മത്സരങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍  നവംബര്‍ 15 മുമ്പായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നേരിട്ടോ മെയില്‍ വഴിയോ പൂര്‍ത്തീകരിക്കണം. ഫോണ്‍: 0497 2700485.

സൈബര്‍ സെക്യൂരിറ്റി ടെക്‌നോളജിയില്‍  പരിശീലനം
കെല്‍ട്രോണില്‍  സൈബര്‍ സെക്യൂരിറ്റി ടെക്‌നോളജിയില്‍ ആറ് മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ്, ഓപ്പറേറ്റിംഗ് സിസ്റ്റം സെക്യൂരിറ്റി, ഇന്‍സിഡന്റ് മാനേജ്‌മെന്റ്, സെക്യൂരിറ്റി ഓപ്പറേഷന്‍സ് തുടങ്ങി സൈബര്‍ സെക്യൂരിറ്റിയുടെ വിവിധ മേഖലകളില്‍ പരിശീലനം നല്‍കുന്നു.  ബി ഇ/ബി ടെക്ക്/ബിസിഎ/എംസിഎ/ഡിപ്ലോമ പൂര്‍ത്തീകരിച്ചവര്‍ക്കും ഫലം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ഫോണ്‍: 9446885281.

റേഷന്‍ കാര്‍ഡ് വിതരണം
         പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനായി അക്ഷയ കേന്ദ്രം മുഖേന അപേക്ഷ നല്‍കിയ  ടോക്കണ്‍ നമ്പര്‍: 9701 മുതല്‍ 9913 വരെയുള്ളവര്‍ക്ക് പുതിയ റേഷന്‍ കാര്‍ഡുകള്‍ നവംബര്‍ 12 ന് രാവിലെ 10.30 നും നാല് മണിക്കും ഇടയില്‍ കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ വിതരണം ചെയ്യും.  അപേക്ഷകര്‍ ഓഫീസില്‍ നിന്നും ലഭിച്ച ടോക്കണും നിലവിലെ റേഷന്‍ കാര്‍ഡും റേഷന്‍ കാര്‍ഡിന്റെ വിലയും സഹിതം എത്തിച്ചേരണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ്  ചെയ്യണം
സ്‌കോള്‍-കേരള മുഖേന 2019-21 ബാച്ചില്‍ ഹയര്‍ സെക്കണ്ടറി കോഴ്‌സ് പ്രൈവറ്റ് രജിസ്‌ട്രേഷന് നിര്‍ദിഷ്ട രേഖകള്‍ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ www.scolekerala.org ല്‍ നിന്ന്  തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് പരീക്ഷാകേന്ദ്രം കോഡിനേറ്റിംഗ് ടീച്ചറുടെ  മേലൊപ്പും സ്‌കൂള്‍ സീലും ഉള്‍പ്പെടെ പരീക്ഷാ കേന്ദ്രത്തില്‍ പ്ലസ് വണ്‍ പരീക്ഷ ഫീസ് അടക്കണമെന്ന് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അറിയിച്ചു.  ഫോണ്‍: 0471 2342950, 2342369, 2342271.

കോഴി വില്‍പനക്ക്
       മുണ്ടയാട് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്ന് ഒന്നര വര്‍ഷം പ്രായമായ കടക്‌നാഥ് (കരിങ്കോഴി) കോഴികളെ കിലോഗ്രാമിന് 85 രൂപ നിരക്കില്‍ നവംബര്‍ 14 ന് രാവിലെ 10 മുതല്‍ വിതരണം ചെയ്യും.  ഫോണ്‍: 0497 2721168.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
         കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജില്‍ സ്വസ്ഥവൃത്ത വകുപ്പില്‍  അധ്യാപക തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു.  ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത.   താല്‍പര്യമുള്ളവര്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ബയോഡാറ്റയും സഹിതം നവംബര്‍ 19 ന് രാവിലെ 10.30 ന്  കോളേജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍  വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.  ഫോണ്‍: 0497 2800167.

ദര്‍ഘാസ് ക്ഷണിച്ചു
     പെരിങ്ങോം ഗവ.കോളേജിലേക്ക് സാനിറ്ററി നാപ്കിന്‍ ഇന്‍സിനറേറ്റര്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു.  നവംബര്‍ 22 ന് വൈകിട്ട് അഞ്ച് മണി വരെ ദര്‍ഘാസ് സ്വീകരിക്കും.  ഫോണ്‍: 04985 237340.

 

date