Skip to main content

ദേശീയ യുവജന വാരാഘോഷം ജനുവരി 12 മുതല്‍

സ്വാമി വിവേകാനന്ദന്റെ ജ• ദിനമായ ജനുവരി 12 മുതല്‍ ഒരാഴ്ച രാജ്യവ്യാപകമായി നടത്തുന്ന ദേശീയ യുവജന വാരാഘോഷത്തിന്റെ  ഭാഗമായി നെഹ്‌റു യുവ കേന്ദ്രയുടെയും  യൂത്ത് ക്ലബ്ബുകളുടെയും നേതൃത്വത്തില്‍  ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ജനുവരി 12 ദേശീയ യുവജന ദിനമായും തുടര്‍ന്ന് 13 സാംസ് കാരിക ദിനം, 14 പങ്കാളിത്ത ദിനം, 15 സാമൂഹിക സേവന ദിനം,  16 കായിക ക്ഷമതാ ദിനം, 17 ശാന്തി ദിനം, 18 നൈപുണ്യ വികസന ദിനം, 19 ബോധവല്‍ക്കരണ ദിനം എന്നിങ്ങെനെയാണ് യുവജനവാരം ആഘോഷിക്കുന്നത്.
     യുവജന വാരാഘോഷത്തിന്റെ ജില്ലാതല ഉല്‍ഘാടനം 12 ന് രാവിലെ 9 .30 ന്   കുറ്റാളൂര്‍ മലബാര്‍ കോളേജില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിക്കും. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചാക്കീരി അബ്ദുല്‍ഹഖ് അദ്ധ്യക്ഷനാകും. അമ്പലമാട് ഫെയ്മസ് ക്ലബ്ബിന്റെയും മലബാര്‍ കോളേജിലെ സോഷ്യല്‍ സര്‍വീസ് ക്ലബിന്റെയും സഹകരണത്തോടെയാണ് ജില്ലാതല പരിപാടി നടത്തുന്നത്.
പരിപാടികളുടെ ഭാഗമായി ജനുവരി 16 നു തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ അയല്‍പക്ക യൂത്ത് പാര്‍ലിമെന്റും യൂത്ത് ക്ലബ് സംഗമവും സംഘടിപ്പിക്കും. സി. മമ്മുട്ടി എം.എല്‍.എ ഉത്ഘാടനം ചെയ്യും.
 

date