Skip to main content

ദുരന്ത നിവാരണ സമിതി രൂപീകരിച്ചു

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നോതൃത്വത്തില്‍ വടുവന്‍ചാല്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ ദുരന്ത നിവാരണ സമിതി രൂപീകിച്ചു. അമ്പലവയല്‍ ഗ്രാമപഞ്ചായത്തംഗം വല്‍സ തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് കെ. ശിവദാസ് അധ്യക്ഷത വഹിച്ചു. സമിതി അധ്യക്ഷനായി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പ്രവീണ്‍ കുമാര്‍, കണ്‍വീനറായി സി. സുകുമാരന്‍ എന്നിവരെ തിരഞ്ഞെടുത്തു. പി.ടി.എ, എസ്.എം.സി, അധ്യാപക, അനധ്യാപക പ്രതിനിധികളേയും സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റാഫ് സെക്രട്ടറി എം.പി. ഷംസുദ്ദീന്‍, യു.എന്‍.ഡി.പി ജില്ലാ പ്രൊജക്ട് ഓഫീസര്‍ സി. ലത്തീഫ്, ദുരന്ത നിവാരണ സമിതി കമ്യൂണിറ്റി മൊബിലൈസര്‍ ഇ. ഷംസുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ദുരന്ത നിവാരണം എങ്ങനെ നടപ്പാക്കാം എന്ന വിഷയത്തില്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഉദ്യോഗസ്ഥന്‍ പ്രഭാകരന്‍ ക്ലാസെടുത്തു. വിദ്യാര്‍ഥികള്‍, ആരോഗ്യ വകുപ്പ്, റവന്യൂ, പോലീസ്, ഫയര്‍ഫോഴ്‌സ്, ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date