Skip to main content

കോട്ടയം ജില്ലയുടെ വെബ്‌സൈറ്റിന് ദേശീയ പുരസ്‌കാരം

കോട്ടയം ജില്ലയുടെ ഔദ്യോഗിക വെബ്‌സൈറ്റിന്
https://kottayam.nic.in) ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ദേശീയ പുരസ്‌കാരം. കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയത്തിന്റെയും നീതി ആയോഗിന്റെയും സഹകരണത്തോടെ ഗവേണന്‍സ് നൗ ഏര്‍പ്പെടുത്തിയ മികച്ച വെബ്‌സൈറ്റിനുള്ള പുരസ്‌കാരമാണ് ലഭിച്ചത്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍(എന്‍.ഐ.സി) തയ്യാറാക്കിയ വെബ്‌സൈറ്റ് എന്‍.ഐ.സിയുടെ സാങ്കേതിക സഹായത്തോടെ ജില്ലാ ഭരണകൂടമാണ് അപ്‌ഡേറ്റ് ചെയ്യുന്നത്.

ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍ രാജ്യത്തെ ശാക്തീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മികവു പുലര്‍ത്തുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളെയും ഏജന്‍സികളെയുമാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്.

ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാജ്യസഭാംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ സുരേഷ് പ്രഭു കോട്ടയം ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ബീന 

date