Skip to main content

എല്‍.ഇ.ഡി.നിര്‍മാണ പരിശീലനം

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി വിഭാഗത്തിലെ സ്ത്രീകള്‍ക്ക് സംരംഭകത്വ പദ്ധതി  പരിശീലനവും എല്‍.ഇ.ഡി.നിര്‍മാണ പരിശീലനവും ആരംഭിക്കുന്നു.  അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത പത്താം ക്ലാസ്.പ്രായ പരിധി 18 നും 50 നും മധ്യേ . താല്‍പര്യമുള്ളവര്‍ അപേക്ഷ സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ മേഖലാ മാനേജര്‍, നിര്‍മ്മല്‍ ആര്‍ക്കേഡ്,  കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിക്ക് സമീപം, ബൈപ്പാസ് റോഡ്, എരഞ്ഞിപ്പാലം, കോഴിക്കോട്-06. എന്ന വിലാസത്തില്‍ നവംബര്‍ 16 നകം എത്തിക്കണം. വിദ്യാഭ്യാസ യോഗ്യതയുടെയും കമ്മ്യൂണിററി സര്‍ട്ടിഫിക്കറ്റിന്റെയും (ഒറിജിനല്‍),ആധാര്‍ കാര്‍ഡിന്റെയും കോപ്പി എന്നിവ അപേക്ഷയോടൊപ്പം നല്‍കണം.ഫോണ്‍-04952766454, 9496015010

date