Skip to main content

സൗജന്യ രജിസ്‌ട്രേഷന്‍ ക്യാമ്പ്

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായ   കാര്‍ഷിക യന്ത്രവത്ക്കരണ ഉപപദ്ധതി യുടെ ഭാഗമായി സബ്‌സിഡി നിരക്കില്‍ കാര്‍ഷിക യന്ത്രോപകരണങ്ങള്‍ സ്വന്തമാക്കാന്‍ അവസരം .താത്പര്യമുളള കര്‍ഷകര്‍  www.agrimachinery.nic.in   എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.ഇതിനായി ജില്ലയിലെ കര്‍ഷകര്‍ക്ക് കൃഷി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ  കാര്യാലയം മുഖേന സൗജന്യ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബര്‍ 14-ന് രാവിലെ 10.30 മുതല്‍ വൈകുന്നേരം 4.30 വരെ  കറന്തക്കാട് ബ്ലോക്ക് ഓഫീസിന് സമീപമുള്ള  കൃഷി അസിസ്റ്റന്റ്    എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ ഓഫീസിലാണ് ക്യാമ്പ്.താത്പര്യമുളള കര്‍ഷകര്‍ ഫോട്ടോ, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, ഭൂനികുതി രശീതി(2019-20), ജാതിസര്‍ട്ടിഫിക്കറ്റ്(പട്ടികജാതി/പട്ടിക വര്‍ഗ്ഗക്കാര്‍ മാത്രം) എന്നിവ സഹിതം ഉപയോഗത്തിലുളള മൊബൈല്‍ ഫോണുമായി അന്നേ ദിവസം ക്യാമ്പില്‍ ഹാജരാകണം.

date