Skip to main content

ഇന്‍ഷുറന്‍സ് അംഗത്വം എടുക്കണം

സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകള്‍, കോളേജൂകള്‍, സര്‍വ്വകലാശാലകള്‍, പഞ്ചായത്തുകള്‍, നഗരസഭകള്‍, സഹകരണ സ്ഥാപനങ്ങള്‍ , സര്‍ക്കാര്‍ ഉടമസ്ഥതയിലുളള ബോര്‍ഡുകള്‍, സംസ്ഥാന വൈദ്യൂതി ബോര്‍ഡ്, മറ്റുപൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ 50 നു താഴെ പ്രായമുളള എല്ലാ ജീവനക്കാരും (പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍ ഒഴികെ) സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പിലെ പദ്ധതികളായ സ്റ്റേറ്റ് ലൈഫ് ഇന്‍ഷ്വറന്‍സ്, ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് എന്നീ പദ്ധതികളില്‍ അംഗത്വം എടുക്കണം.  2020 ജനുവരി ഒന്ന് മുതല്‍  ജിപിഎഐഎസ് പദ്ധതിയില്‍ ജിവനക്കാരെ എന്റോള്‍ ചെയ്യുന്നതിനു മുമ്പായി 50 വയസ്സില്‍ താഴെയുളള എല്ലാം ജീവനക്കാരും എസ്.എല്‍.ഐ. ജി.ഐ.എസ് പദ്ധതികളില്‍ അംഗത്വം നേടിയിട്ടുണ്ടെന്ന് ഓഫീസ് മേധാവികള്‍ ഉറപ്പുവരുത്തണമെന്ന് ജില്ലാ ഇന്‍ഷ്വറന്‍സ്  ഓഫീസര്‍ അറിയിച്ചു.ഫോണ്‍- 04994 226027, 9496004885, 9496004886.

date