Skip to main content

ദേശീയ ജല പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

    കേന്ദ്ര ജല വിഭവ മന്ത്രാലയത്തിന്റെ 2019 ദേശീയ ജല പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2018ല്‍ ജല സ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പുരസ്‌കാരത്തിന് അര്‍ഹരാവുക. മികച്ച പഞ്ചായത്ത്, മികച്ച നഗര, ഗ്രാമ സമിതി, മികച്ച സ്‌കൂള്‍ തുടങ്ങിയ കാറ്റഗറിയിലുളള മത്സരങ്ങളില്‍ പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള പഞ്ചായത്ത് /മുന്‍സിപ്പാലിറ്റി, സ്‌കൂളുകള്‍ തുടങ്ങിയവര്‍ ജല സംരക്ഷണത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയ അപേക്ഷ നവംബര്‍ 30നകം https://mygov.in എന്ന ലിങ്കിലോ ദേശീയ ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡിന്റെ tsmsml-cgwb@nic.in എന്ന ഇമെയിലിലോ നല്‍കണം. ആപ്ലിക്കേഷന്‍ ഫോം, നിര്‍ദ്ദേശങ്ങളും www.mowr.gov.in/www.cgwb.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ജില്ലയുടെ ഔദ്യോഗിക വെബ് സൈറ്റായ malappuram.nic.in ലും  സന്ദര്‍ശിക്കാം.
 

date