Skip to main content
ഇന്‍ഫര്‍മേഷന്‍  പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തരുവണ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച ആരോഗ്യ ശുചിത്വ ബോധവത്ക്കരണ പരിപാടി വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.തങ്കമണി ഉദ്ഘാടനം ചെയ്യുന്നു

തരുവണയില്‍ ബോധവത്കരണ ക്ലാസ് നടത്തി

 

                ഇന്‍ഫര്‍മേഷന്‍  പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ആരോഗ്യ ശുചിത്വ ബോധവത്ക്കരണ പരിപാടി തരുവണ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ്, ജില്ലാശുചിത്വമിഷന്‍ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടി വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.തങ്കമണി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ടി. എം.രാജീവന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ. കെ.എസ്.അജയന്‍ ആരോഗ്യ സന്ദേശം നല്‍കി. ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ കെ.അനൂപ് ക്ലാസ്സെടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.പി.അബ്ദുല്‍ ഖാദര്‍ സ്വാഗതവും എസ്.എം.സി. ചെയര്‍മാന്‍ അബ്ദുള്ള കണിയാംകണ്ടി നന്ദിയും പറഞ്ഞു.

                ഇന്ന് (ജനുവരി 11) ബോധവത്കരണ ക്ലാസ് ചുള്ളിയോട് ആനപ്പാറ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കും.  ഉച്ചയ്ക്ക് 2ന് നടക്കുന്ന പരിപാടി നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍.കറപ്പന്‍ ഉദ്ഘാടനം ചെയ്യും.  മെമ്പര്‍ സാബു കുഴിമാളം അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് കെ.കെ.സുധാകരന്‍. ഡോ.എം.കൃഷ്ണപ്രിയ, ഹെഡ് മാസ്റ്റര്‍ എം.എസ്.ബാബുരാജ് എന്നിവര്‍ സംസാരിക്കും.

 

 

 

 

date