Skip to main content

കുന്നംകുളത്ത് കേരളോത്സവം തുടങ്ങി

സംസ്ഥാന യുവജന ക്ഷേമ ബോർഡും കുന്നംകുളം നഗരസഭയും സംയുക്തമായി നടത്തുന്ന കേരളോത്സവം ആരംഭിച്ചു. നഗരസഭ ടൗൺ ഹാളിൽ നഗരസഭ ചെയർപേഴ്‌സൻ സീതാ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് കലാമത്സരങ്ങൾ അരങ്ങേറി. വൈശ്ശേരി പോളിടെക്‌നിക് കോളേജ് ഗ്രൗണ്ടിൽ ഇന്നലെ (നവം.11) തുടങ്ങിയ ഫുട്‌ബോൾ മത്സരങ്ങൾ ഇന്ന് (നവം. 12) സമാപിക്കും. ഇവിടെ വടംവലി മത്സരവും നടക്കും. നവംബർ 13 ന് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ ഷട്ടിൽ, അടുപ്പൂട്ടി മലങ്കര ആശുപത്രി ഗ്രൗണ്ടിൽ ക്രിക്കറ്റ് എന്നിവ നടക്കും. 14 ന് അടുപ്പൂട്ടി സീനിയർ ഗ്രൗണ്ടിൽ വോളിബോൾ, ജവഹർ സ്‌ക്വയർ സ്റ്റേഡിയത്തിൽ ബാസ്‌ക്കറ്റ് ബോൾ എന്നിവയും 15 ന് അടുപ്പൂട്ടി മലങ്കര ആശുപത്രി ഗ്രൗണ്ടിൽ അത് ലറ്റിക്‌സ് മത്സരങ്ങളും അരങ്ങേറും.

date