Skip to main content

വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കും സൗജന്യ പുനരധിവാസ പരിശീലനം

തൊഴില്‍ രഹിതരും 55ന് താഴെ പ്രായമുള്ളവരുമായ വിമുക്തഭടന്മാര്‍ക്കും അവരുടെ തൊഴില്‍ രഹിതരായ ആശ്രിതര്‍ക്കും വിധവകള്‍ക്കും സൗജന്യ പുനരധിവാസ പരിശീലനം നല്‍കും. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ തങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ളതും സര്‍ക്കാര്‍ അംഗീകൃതവുമായ കോഴ്‌സ് വിവരങ്ങള്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നല്‍കിയാല്‍ അവ പരിശീലനത്തില്‍ ഉള്‍പ്പെടുത്തും. താത്പര്യമുള്ളവര്‍ ഈ മാസം 15ന് മുമ്പ് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0468 2222104.

date