Skip to main content

ഗ്ലൂക്കോമീറ്റര്‍ വിതരണം ചെയ്യും

 

ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട 60 വയസു കഴിഞ്ഞ പ്രമേഹ രോഗികള്‍ക്കുള്ള ഗ്ലൂക്കോമീറ്റര്‍ വിതരണം നവംബര്‍ 26ന് പട്ടം ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു നിര്‍വഹിക്കും. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെയും നേമം-പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തുകളിലെയും ഗുണഭോക്താക്കള്‍ക്ക് അന്നേദിവസം ഗ്ലൂക്കോമീറ്റര്‍ വിതരണം ചെയ്യും. മറ്റ് ഗുണഭോക്താക്കള്‍ക്കുള്ള ഗ്ലൂക്കോമീറ്റര്‍ സംബന്ധിച്ച വിവരങ്ങള്‍ തൊട്ടടുത്തുള്ള അങ്കണവാടികളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പൂജപ്പുരയിലുള്ള സാമൂഹ്യനീതി ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0471-2343241.

 

date