Skip to main content
പത്തനംതിട്ട ജില്ലാ ജയിലില്‍ നടന്ന ജയില്‍ ക്ഷേമ ദിനാഘോഷ പരിപാടികളുടെ സമാപന ഉദ്ഘാടനം വീണാജോര്‍ജ് എംഎല്‍എ നിര്‍വഹിക്കുന്നു.

ജയില്‍ ജീവിതം മനപരിവര്‍ത്തനത്തിന്‍റേതായി മാറണം:  വീണാ ജോര്‍ജ് എം എല്‍ എ

സാഹചര്യത്തിന്‍റെ സമ്മര്‍ദത്താല്‍ ചെയ്ത തെറ്റിന്‍റെ പേരില്‍ തടവിലാക്കപ്പെട്ടവര്‍ക്ക് ജയില്‍ ജീവിതം മനപരിവര്‍ത്തനത്തിന്‍റേതായി മാറ്റപ്പെടമെന്ന് വീണാ ജോര്‍ജ് എം എല്‍ എ പറഞ്ഞു. പത്തനംതിട്ട ജില്ലാ ജയിലില്‍ നടന്ന ജയില്‍ ക്ഷേമ ദിനാഘോഷ പരിപാടികളുടെ സമാപന ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സ്ഥല പരിമിതിമൂലം ഏറെ ബുദ്ധിമുട്ടുന്ന ജില്ലാ ജയലിന്‍റെ സമഗ്ര വികസനത്തിന് സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും അനുകൂലമായ നടപടികളാണ് ഉണ്ടായിട്ടുള്ളത്. ഇതിനോടകം അനുവദിച്ചിട്ടുള്ള 5.5 കോടി രൂപയുടെ പദ്ധതികളുടെ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജനപ്രതിനിധി എന്ന നിലയിലുള്ള എല്ലാവിധ പിന്തുണയുമുണ്ടാവുമെന്നും എം എല്‍ എ പറഞ്ഞു. 
    ജയില്‍ ഡി ഐ ജി എച്ച് ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. സൗത്ത് സോണ്‍ പ്രിസണ്‍സ് ഡിഐജി ബി പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ വികസന കാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ റെജീന ഷരീഫ്, മെഡിക്കല്‍ ഓഫീസര്‍ ജിബി വര്‍ഗീസ്, സൗത്ത്സോണ്‍ റീജിയണല്‍ വെല്‍ഫെയര്‍ ഓഫീസര്‍ സുനില്‍ കുമാര്‍ വി പി, ഫയര്‍ ആന്‍റ് റസ്ക്യൂ അസിസ്റ്റന്‍റ് ഡിവിഷണല്‍ ഓഫീസര്‍ കെ കെ ഷിജു, കെ ജെ ഇ ഒ എ സംസ്ഥാന പ്രസിഡന്‍റ് ജെ പാട്രിക്, ജയില്‍ സൂപ്രണ്ട് സാജന്‍ ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
                                                (പിഎന്‍പി 98/18)

date