Skip to main content

ലോക പ്രമേഹദിനം -  സെമിനാര്‍ നവംബര്‍ 14ന്

 

ലോക പ്രമേഹദിനത്തോടനുബന്ധിച്ച്  ജില്ലാപഞ്ചായത്ത് കിഡ്‌നി പേഷ്യന്‍സ് വെല്‍ഫെയര്‍ സൊസൈറ്റിയും തൃശൂരിലെ വെല്‍നസ്സ് ഫൗണ്ടേഷന്‍ സംഘടനയും സംയുക്തമായി ജില്ലയില്‍ പ്രമേഹവും വൃക്കയും എന്ന വിഷയത്തില്‍ നാളെ (നവംബര്‍ 14)  സെമിനാര്‍ സംഘടിപ്പിക്കും. പരിപാടിയുടെ ഉദ്ഘാടനം  ജില്ലാപഞ്ചായത്ത് ഹാളില്‍ ഉച്ചക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  എ.പി.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: കെ. സക്കീന പ്രമേഹ ദിന സന്ദേശം നല്‍കും. സെമിനാറില്‍ വെല്‍നസ്സ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഹുസൈന്‍ ചെറുതുരുത്തി ക്ലാസെടുക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും ആരോഗ്യ സ്ഥിരസമിതി ചെയര്‍മാന്‍മാരും പാലിയേറ്റീവ് പ്രവര്‍ത്തകരും ആരോഗ്യമേഖലയിലെ സന്നദ്ധ പ്രവര്‍ത്തകരും സെമിനാറില്‍ പങ്കെടുക്കും. വൃക്കരോഗികളുടെ എണ്ണം സമൂഹത്തില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍  ബോധവത്കരണ ക്യാമ്പയിനിങും സംഘടിപ്പിക്കും. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ബോധവല്‍കരണ ക്യാമ്പയിനാണ് ലക്ഷ്യമിടുന്നത്. ഈ കാലയളവില്‍ എല്ലാ പഞ്ചായത്തിലും ബോധവത്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കും. 
 

date