Skip to main content

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം : വിജയികളെ ആദരിച്ചു

 

ജില്ലാ ഐ.ടി അറ്റ് സ്‌കൂളിന്റെ നേതൃത്വത്തില്‍ സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിലും  സ്റ്റേറ്റ് ലിറ്റില്‍ കൈറ്റ് ക്യാമ്പിലും പങ്കെടുത്തു വിജയികളായ   വിദ്യാര്‍ത്ഥികളെ ആദരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അയ്യപ്പന്‍ സമ്മാനദാനം നിര്‍വഹിച്ചു. ജില്ലയിലെ വിവിധ സ്‌കൂളുകളിലെ 35 വിദ്യാര്‍ത്ഥികളെയാണ് ചടങ്ങില്‍ ആദരിച്ചത്. ഐ.ടി അറ്റ് സ്‌കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ടി.കെ അബ്ദുള്‍ റഷീദ് അധ്യക്ഷനായ ചടങ്ങില്‍ മാസ്റ്റര്‍ ട്രെയിനര്‍മാരായ സന്തോഷ് കുമാര്‍, സി.കെ ഷാജി, സി.കെ മുഹമ്മദ്, മാസ്റ്റര്‍ ട്രെയിനര്‍  കോര്‍ഡിനേറ്റര്‍ ഹസൈനാര്‍ മങ്കട എന്നിവര്‍ സംസാരിച്ചു.
 

date