Skip to main content

വിദ്യാഭ്യാസ ആനുകൂല്യം

 

കേരള ഷോപ്സ്സ് ആന്‍ഡ്  കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗത്വമുള്ളവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനൂകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു.  2019-20 അധ്യയന വര്‍ഷത്തെ ബിരുദ/ ബിരുദാനന്തര കോഴ്‌സുകളില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയം നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം.  താത്പര്യമുള്ളവര്‍ അംഗത്വ രജിസ്ട്രേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി, മാര്‍ക്ക് ലിസ്റ്റ്, സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് തുടങ്ങിയവ സഹിതമുള്ള അപേക്ഷ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫിസറുടെ കാര്യാലയം,മാളിയേക്കല്‍ ബില്‍ഡിങ്, മഞ്ചേരി റോഡ്,  മലപ്പുറം എന്ന വിലാസത്തില്‍ ഡിസംബര്‍ 15നകം ഹാജരാക്കണം. കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളില്‍ നിന്നും കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ ഈക്വിവലന്‍സ് സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. ഫോണ്‍-04832 734409.
 

date