Skip to main content

ദുരന്തനിവാരണ രൂപരേഖ: യോഗം നാളെ

ജില്ലയില്‍ ദുരന്തനിവാരണത്തിനുള്ള  പ്രായോഗിക പദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട യോഗം നാളെ(നവംബര്‍ 7) ഉച്ചക്ക് 1.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട സന്നദ്ധപ്രവര്‍ത്തകര്‍, സംഘടനകള്‍, വിദഗ്ധര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സംസ്ഥാനദുരന്തനിവാരണ അതോറിറ്റി, ജില്ലാ ദുരന്തനിവാരണ അതോറിറ്റി, സ്ഫിയര്‍ ഇന്ത്യ എന്നിവ സംയുക്തമായാണ് യോഗം വിളിക്കുന്നത്.
(പി.ആര്‍.പി. 1212/2019)

 

date