Skip to main content

ശിശുദിനാഘോഷം  ജില്ലയില്‍ വിപുലമായ  പരിപാടികള്‍ സംഘടിപ്പിക്കും

    ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍  ജില്ലയില്‍ ശിശുദിനാഘോഷം നാളെ (നവംബര്‍ 14ന്) വിവിധ പരിപാടികളോടെ സംഘടിപ്പിക്കും. ജില്ലാകലക്ടറുടെ വസതിക്ക് സമീപം രാവിലെ 8.30ന് ആരംഭിക്കുന്ന ഘോഷയാത്രയോടു കൂടി ജില്ലയിലെ പരിപാടികള്‍ക്ക് തുടക്കമാകും. ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. ബാന്റ് വാദ്യം ,കലാരൂപങ്ങള്‍ എന്നിവ ഉള്‍പ്പെട്ട ഘോഷയാത്രയില്‍ മലപ്പുറം നഗരസഭയിലെ യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. തുടര്‍ന്ന് മലപ്പുറം എ.യു.പി സ്‌കൂളില്‍ ശിശുദിന സമ്മേളനവും നടക്കും.
 

date