Skip to main content

ഭാഷാവാരാചരണം: പഠനയാത്ര

 

ഭരണഭാഷാ വരാചരണത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പഠന യാത്ര ഇന്ന്(നവംബര്‍ 6) രാവിലെ 10ന് നിയമസഭാമന്ദിരത്തിനു മുന്നില്‍ വി.കെ.പ്രശാന്ത് എം.എല്‍.എ. ഫ്‌ളാഗ് ഓഫ് ചെയ്യും. തോന്നക്കല്‍ ആശാന്‍ സ്മാരകത്തിലേക്കാണ് യാത്ര. കവി ഗിരീഷ് പുലിയൂര്‍ കുട്ടികളുമായി സംവദിക്കും. ഭാഷാ വാരാചരണത്തോടനബന്ധിച്ച് നടത്തിയ രചനാ മത്സരത്തില്‍ വിജയികളായ കുട്ടികളും കട്ടേല മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്നുള്ള കുട്ടികളുമാണ് പഠനയാത്രയില്‍ പങ്കെടുക്കുന്നത്. നവംബര്‍ എട്ടിന് ഭാഷാവാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കവിയരങ്ങും നാടന്‍പാട്ടും നടക്കും.
(പി.ആര്‍.പി. 1213/2019)

 

date