Skip to main content

ജില്ലാ സ്‌കൂള്‍ കലോത്സവം ആരോഗ്യവകുപ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഇരിയണ്ണിയില്‍ നടത്തുന്ന 60-മത് കാസര്‍കോട് റവന്യൂ ജില്ലാ  സ്‌കൂള്‍ കലോത്സവത്തിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആറായിരത്തിലധികം മത്സരാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും പൊതുജനങ്ങളും സംബന്ധിക്കുന്ന പരിപാടിയില്‍ ഭക്ഷ്യവിഷബാധകള്‍, പകര്‍ച്ചവ്യാധി രോഗങ്ങള്‍ എന്നിവ ഇല്ലാതാക്കാന്‍  ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദ്ദേശം നല്‍കി.പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്‌കൂളിലെ കുടിവെള്ളം ഗുണമേന്മ പരിശോധന നടത്തി.ആശ പ്രവര്‍ത്തകര്‍ മുഖേന            സ്‌കൂളിലെയും  പരിസര പ്രദേശങ്ങളിലെ വീടുകളിലെയും കിണര്‍ ക്ലോറിനേഷന്‍ നടത്തി ശൗചാലയങ്ങള്‍ മികച്ചതാണന്ന് ഉറപ്പ് വരുത്തി. കാനത്തൂര്‍ ഇരിയണ്ണി പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍ പരിശോധിച്ചു.ഭക്ഷണശാലകളിലെയും കുടിവെള്ള വിതരണ കേന്ദ്രത്തിന്റെയും ശുചിത്വം ഉറപ്പ് വരുത്തി. കലോത്സവ നഗരിയില്‍ ഗുണനിലവാരമില്ലാത്ത  ഐസ്‌ക്രീം, മോര്, കുടിവെള്ളം എന്നിവയുടെ വില്‍പ്പന നിരോധിച്ചു. പൂര്‍ണ്ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിക്കണം, വിപുലമായ കുടിവെള്ള സൗകര്യം ഉള്ളതിനാല്‍ പ്ലാസ്റ്റിക്ക് കുപ്പികളിലെ കുടിവെള്ള ഉപയോഗം പരാമാവധി  ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചു. മാലിന്യ നിക്ഷേപത്തിന്റെയും മലിന ജല നിര്‍മ്മാര്‍ജ്ജന കുഴിയുടെയും സ്ഥലം സന്ദര്‍ശിച്ച് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ടൗണുകളിലെയും പൊതു സ്ഥലങ്ങളിലെയും കടകള്‍ പരിശോധിക്കാന്‍ ഹെല്‍ത്ത് സ്‌ക്വാഡ് രൂപീകരിച്ചു, ഹെല്‍ത്ത് സ്‌ക്വാഡില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഹരിദാസ് കെ.കെ യുടെ നേതൃത്വത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എം മാധവന്‍ നമ്പ്യാര്‍, അഷറഫ്, അഡൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ്ജ് കെ സുരേഷ്‌കുമാര്‍, ജെ എച്ച് ഐ മാരായ ടി കെ ജലീല്‍, ഹഫീസ് ഷാഹി, ആര്‍ എസ് രശ്മി, ഒ കെ ഉഷ, പി കൃഷ്ണകുമാര്‍ ,അബ്ദുള്‍ റഹ്മാന്‍, എന്നിവര്‍ അംഗങ്ങളായിരിക്കും.
ഭക്ഷണവും കുടിവെള്ളവും ഉണ്ടാക്കുന്ന തൊഴിലാളികളും വിതരണക്കാരും വ്യക്തി ശുചിത്വം പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തും, കലോത്സവ വേദിക്കരികില്‍ പ്രഥമ ശുശ്രൂഷ കേന്ദ്രം, കൗണ്‍സിലിംഗ് കേന്ദ്രം, പോസ്റ്റര്‍ പ്രദര്‍ശനം, എക്‌സിബിഷന്‍, ജീവിത ശൈലി രോഗനിര്‍ണ്ണയ ക്യാമ്പ് എന്നിവ ഒരുക്കും .വറുത്തെടുക്കാത്ത അവില്‍ കൊണ്ടുള്ള അവില്‍ മില്‍ക്ക്, കുടിവെള്ളം പരിശോധിക്കാതെയുള്ള ഐസ് വില്‍പ്പന,പേപ്പര്‍ ഗ്ലാസ് , വില്‍പന നടത്താന്‍ അനുമതി ഇല്ലാത്ത പ്ലാസ്റ്റിക്ക് കവറിലുള്ള സിപ്പ് അപ്പ്, എന്നിവ കലോത്സവ പരിസരത്തും ടൗണുകളിലും ആരോഗ്യ വകുപ്പ് കലോത്സവ സമിതിയുടെ സഹകരണത്തോടെ നിരോധനം ഏര്‍പ്പെടുത്തി. അടിയന്തര ഘട്ടങ്ങളില്‍ രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ 108 ആംബുലന്‍സ് സേവനം ഉറപ്പാക്കി. മുളിയാര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ നടന്ന അടിയന്തര യോഗത്തില്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഹരിദാസ് എ.കെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി, യോഗത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എം മാധവന്‍ നമ്പ്യാര്‍,അഡൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ്ജ് കെ സുരേഷ്‌കുമാര്‍ ,ജെ എച്ച് ഐ മാരായ ടി കെ ജലീല്‍ ഹഫീസ് ഷാഹി, ആര്‍ എസ് രശ്മി, അബ്ദുള്‍ റഹ്മാന്‍ , ആര്‍.വി നിധിന്‍ ,ഒ കെ ഉഷ, ജെ പി എച്ച് എന്‍ മാരായ മോളി മാത്യു എന്നിവര്‍ സംസാരിച്ചു

date