Skip to main content

പരിസ്ഥിതി സൗഹൃദ വ്യവസായ സംരംഭങ്ങള്‍ക്ക് ഊന്നല്‍ നല്‍കണം : ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്

    പരിസ്ഥിതി സൗഹൃദ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് ജില്ലയിലെ സംരംഭകര്‍ ഊന്ന ല്‍ നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി പറഞ്ഞു. നിക്ഷേപ സൗഹൃദ-പ്രോത്സാഹന ഓര്‍ഡിനന്‍സ് സംബന്ധിച്ച് ജില്ലാ വ്യവസായ കേന്ദ്രത്തിന്‍റെ ആഭിമു ഖ്യത്തില്‍  പത്തനംതിട്ടയില്‍ സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസിഡന്‍റ്. പുതിയ ഓര്‍ഡിനന്‍സ് നിക്ഷേപസൗഹൃദമായ അന്തരീക്ഷം സൃഷ്ടിക്കും. ഈ സാഹചര്യം പ്രയോജനപ്പെടുത്തി ജില്ലയ്ക്ക് പ്രയോജനകരമായ പരിസ്ഥിതി സൗഹൃദമായ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ സംരംഭകര്‍ മുന്നോട്ടുവരണം. സംരംഭകനും തൊഴിലാളികള്‍ക്കും പൊതുസമൂഹത്തിനും പ്രയോജനകരമായ വ്യവസായങ്ങള്‍ തുടങ്ങുവാന്‍ കഴിയണമെന്നും പ്രസിഡന്‍റ് പറഞ്ഞു. 
    വ്യവസായങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനുള്ള ഏകജാലക ക്ലിയറന്‍സ് സംവിധാനം നിലവില്‍ വന്നതോടെ സംരംഭകര്‍ക്ക്  പ്രയാസമില്ലാതെ വ്യവസായം തുടങ്ങുന്നതിനു ള്ള സാഹചര്യം സംജാതമായിട്ടുള്ളതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ പറഞ്ഞു. ഏകജാലകത്തിലൂടെ ക്ലിയറന്‍സ് ലഭിച്ച സംരംഭങ്ങള്‍ക്ക് അനുമതി നല്‍കുവാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് അധികാരമുണ്ട്. ഇത്തരത്തില്‍ അനുമതി നല്‍കിയ വിവരം പഞ്ചായത്ത് കമ്മിറ്റിയെ അറിയിക്കേണ്ട ബാധ്യത മാത്രമെ സെക്രട്ടറിക്കുള്ളൂ. പലപ്പോഴും ഇത്തരം വിഷയങ്ങള്‍ കമ്മിറ്റികളുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കുന്നത് കാലതാമസത്തിനും അനാവശ്യ തടസങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് തങ്ങളില്‍ നിക്ഷി പ്തമായിരിക്കുന്ന അധികാരത്തെക്കുറിച്ചുള്ള ശരിയായ അറിവില്ലായ്മയാണ് ഇത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നത്. 
വ്യവസായം തുടങ്ങാന്‍ അപേക്ഷ നല്‍കിയാല്‍ 30 ദിവസത്തിനകം തീരുമാനം അറിയിക്കണം. വിവിധ വകുപ്പുകള്‍ ഏകപക്ഷീയമായി അന്വേഷണം നടത്തുന്നതിനു പകരം സംയുക്തമായി പരിശോധനകള്‍ നടത്തുകയാണെങ്കില്‍ കൂടുതല്‍ വേഗത്തില്‍ അനുമതി നല്‍കുവാന്‍ കഴിയും. ചിലര്‍ വ്യവസായ സംരംഭങ്ങള്‍ക്ക് ആവശ്യമായ അനുമതി ലഭിക്കാതെ വന്‍തുക മുടക്കി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. പിന്നീട് അനുമതി ലഭിക്കാതെ വരുമ്പോള്‍ ഇത് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. വ്യവസായം തുടങ്ങുവാന്‍ ആഗ്രഹിക്കുന്ന എല്ലാവരും ഇതുസംബന്ധിച്ച അനുമതികള്‍ വാങ്ങിയതിന് ശേഷമേ മറ്റ് നടപടികളിലേക്ക് കടക്കാവൂ. പരിസ്ഥിതി സൗഹൃദമായ വ്യവസായങ്ങള്‍ക്ക് മാത്രമേ അനുമതി നല്‍കുവാന്‍ കഴിയൂ എന്ന് എല്ലാവരും തിരിച്ചറിയണം. പ്ലാസ്റ്റിക്കുമായി ബന്ധപ്പെട്ട ഉല്പന്നങ്ങളുടെ നിര്‍മാണം പരമാവധി നിരുത്സാഹപ്പെടുത്തേണ്ടതിനാല്‍ ഇത്തരത്തിലുള്ള വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള പദ്ധതികളുമായി സംരംഭകര്‍ മുന്നോട്ടുവരാതിരിക്കുകയാണ് അഭികാമ്യമെന്നും കളക്ടര്‍ പറഞ്ഞു. 
    നഗരസഭാധ്യക്ഷ രജനി പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് മോഹന്‍രാജ് ജേക്കബ്, ജില്ലാ വ്യവസായ കേന്ദ്രം ജനറ ല്‍ മാനേജര്‍ ഡി.രാജേന്ദ്രന്‍, മാനേജര്‍ പി.എന്‍.അനില്‍കുമാര്‍, ശരത് ബാബു, വിവിധ തദ്ദേശ ഭരണ ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
    തുടര്‍ന്ന് വ്യവസായ, വാണിജ്യ, തൊഴില്‍ - തദ്ദേശഭരണ ഭാരവാഹികളുടെ പങ്ക് എന്ന വിഷയത്തില്‍ ജില്ലാ ആസൂത്രണ സമിതിയിലെ സര്‍ക്കാര്‍ പ്രതിനിധി അഡ്വ.എന്‍.രാജീവും നിക്ഷേപ സൗഹൃദ പ്രോത്സാഹന ഓര്‍ഡിനന്‍സ്, മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ എന്നിവ സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്‍റല്‍ എന്‍ജിനീയ ര്‍ അലക്സാണ്ടര്‍ ജോര്‍ജും കെട്ടിട നിര്‍മാണ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് ജില്ലാ ടൗണ്‍ പ്ലാനര്‍ പി.അനില്‍ കുമാറും ക്ലാസുകള്‍ നയിച്ചു.                    (പിഎന്‍പി 95/18)
 

date