Skip to main content

ശിശു സംരക്ഷണ യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ മത്സരങ്ങള്‍ നടത്തും

ആലപ്പുഴ: ശിശു സംരക്ഷണ യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ എല്‍.പി, യു.പി വിഭാഗത്തിലുള്ള കുട്ടികള്‍ക്കായി പ്രസംഗ മത്സരവും (അഞ്ച് മിനിട്ട്) യു.പി. വിഭാഗത്തിന് ഉപന്യാസ മത്സരം ( ഒരു മണിക്കൂര്‍) നടത്തും. നവംബര്‍ 14ന് കളക്ടറേറ്റിന് സമീപമുള്ള എന്‍.ജി.ഒ ഹാളില്‍ രാവിലെ ഒമ്പത് മണി മുതലാണ് മത്സരം. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് സമ്മാനവും സര്‍ട്ടിഫിക്കറ്റും നല്‍കും. പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ വിശദവിവരങ്ങള്‍ നവംബര്‍ 13ന് നാലിനകം dcpualpy@gmail.com എന്ന മെയിലില്‍ അയയ്ക്കണം. ഫോണ്‍: 0477- 2241644.

date