Skip to main content

ശിശുദിന റാലി ഉച്ചക്ക് രണ്ടിന് എസ്.ഡി.വി. സ്കൂളില്‍ നിന്നും

 

ആലപ്പുഴ: ശിശുദിനാഘോഷത്തിന്‍റെ ഭാഗമായി നവംബര്‍ 14ന് ഉച്ചക്ക് 2മണിക്ക് ശിശുദിന റാലി നടത്തും. എസ്.ഡി.വി. ബോയ്സ് സ്കൂളില്‍ നിന്ന് ആരംഭിച്ച് ഗവ. ഗേള്‍സ് ഹൈസ്കൂളില്‍ സമാപിക്കുന്ന തരത്തിലാണ് റാലി. തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ "വര്‍ണ്ണോത്സവം 2019” ജില്ലാതല മത്സരങ്ങളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ കുട്ടികള്‍ക്കുള്ള സമ്മാനദാനവും നടത്തുമെന്ന് ജില്ല ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. ജലജാ ചന്ദ്രന്‍ അറിയിച്ചു.

date