Skip to main content
ചെറുതോണി അണക്കെട്ടില്‍ അപായ  സൈറണ്‍  ട്രയല്‍ റണ്ണിന്റെ സ്വിച്ച് ഓണ്‍ കര്‍മം കെ.എസ്. ഇ.ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ ശിവരാമന്‍ നിര്‍വഹിക്കുന്നു.

ഡാമുകളില്‍ മുഴങ്ങും  ഇനി അപായ സൈറണ്‍

ജില്ലയിലെ  അണക്കെട്ടുകളില്‍ അപായ സൈറണ്‍ സ്ഥാപിച്ചു. ആദ്യഘട്ടമെന്നോണം മൂന്ന് ഡാമുകളില്‍ ആണ് സൈറണ്‍ സ്ഥാപിച്ചു ട്രയല്‍ റണ്‍ നോക്കിയത്. പ്രധാന അണക്കെട്ടുകള്‍ തുറക്കേണ്‍ സാഹചര്യം ഉണ്ടായാല്‍ മുന്നോടിയായി ജനങ്ങള്‍ക്ക് അറിയിപ്പു നല്കുകയെന്നതാണ് ഇതിന്റെ ഉദ്ദേശം.  ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് , കല്ലാര്‍ അണക്കെട്ട് ,  ഇരട്ടയാര്‍ അണക്കെട്ട്  എന്നിവിടങ്ങളില്‍ ആണ് ഇപ്പോള്‍ സൈറണ്‍ ഘടിപ്പിച്ചിരിക്കുന്നത്. അണക്കെട്ടിന്റെ പരിസരത്ത് 5 കിലോമീറ്റര്‍ ദൂരം വരെ ഇതിന്റെ ശബ്ദം  കേള്‍ക്കാന്‍ കഴിയും. കൊച്ചിന്‍ ഫാക്ട് ആണ് സൈറണിന്റെ നിര്‍മാതാക്കള്‍.  രാവിലെ 8 മണിയോടെ തുടങ്ങി 9 കഴിഞ്ഞപ്പോള്‍ ചെറുതോണി ഡാമിലെ സൈറണ്‍ സ്ഥാപിച്ച് ട്രയല്‍ റണ്‍ നോക്കി. ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ ഭാഗത്തോട് ചേര്‍ന്നുള്ള കണ്‍ട്രോള്‍ റൂമിലാണ് സ്ഥാപിച്ചിരിക്കുന്നത്.  2018 ല്‍ ഡാം തുറക്കേണ്ടണ്‍ അവസ്ഥ ഉണ്‍ണ്ടായപ്പോള്‍ ഇടുക്കി അണക്കെട്ട് നിര്‍മാണഘട്ടത്തില്‍ ജോലി സമയം  അറിയിക്കുന്നതിന് മഞ്ജിക്കവലയില്‍ സ്ഥാപിച്ച കെ.എസ്.ഇ.ബിയുടെ സൈറണില്‍ നിന്നാണ് അപായ സൂചന നല്‍കിയത്.
  സൈറണ്‍  ട്രയല്‍ റണ്ണിന്റെ സ്വിച്ച് ഓണ്‍ കര്‍മം കെ.എസ്. ഇ.ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ ശിവരാമന്‍ നിര്‍വഹിച്ചു. കൂടാതെ  കെ.എസ്. ഇ.ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.ബി സജീവന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ ലാലി പി ബിജു, കൊച്ചിന്‍ ഫയര്‍ ടെക്  കമ്പനി പ്രൊജക്റ്റ് മാനേജര്‍ അബൂബക്കര്‍ സിദ്ധിക്ക്,  ഫാക്ട് കമ്പനി എക്സിക്യൂട്ടീവ്സ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

date