Skip to main content
ചില്ലിത്തോട് പട്ടികജാതി കോളനിയില്‍ പട്ടയവിതരണത്തിനായുള്ള സര്‍വ്വേ നടപടികള്‍ ആരംഭിച്ചപ്പോള്‍.

പട്ടയ വിതരണ നടപടികള്‍ ആരംഭിച്ചു

അടിമാലി ചില്ലിത്തോട് പട്ടികജാതി കോളനിയില്‍ പട്ടയവിതരണത്തിനായുള്ള നടപടികള്‍ ആരംഭിച്ചു. ഒരേക്കര്‍ ഭൂമി വീതം 90 കുടുംബങ്ങള്‍ക്കായിരുന്നു 1975ല്‍ ചില്ലിത്തോട്ടില്‍ വിതരണം ചെയ്തത്.പിന്നീട് ഭൂമി കൊടുക്കല്‍ വാങ്ങലിലൂടെ ചില്ലിത്തോട്ടില്‍ താമസിക്കുന്ന കുടുംബങ്ങളുടെ എണ്ണം വര്‍ധിച്ചു. നിലവില്‍ 250ഓളം വരുന്ന പ്രദേശത്തെ കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്യാനുള്ള പ്രാഥമിക നടപടിയാണ് ഇപ്പോള്‍ നടന്നു വരുന്നത്്. സര്‍വ്വയറുമാരായ ബോബി കെ ജോസഫ്,അരുണ്‍ പി ബി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഭൂമി അളന്ന് തിരിക്കല്‍ അടക്കമുള്ള സര്‍വ്വേ നടപടികളാണ് പുരോഗമിക്കുന്നത്. നാല് മാസം മുമ്പ്  എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ കോളനിയില്‍ യോഗം ചേരുകയും പട്ടയമെന്ന ആവശ്യമുന്നയിച്ച് ജനകീയ കമ്മിറ്റിക്ക് രൂപം നല്‍കിയിരുന്നു. ജനകീയ കമ്മിറ്റി ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രിക്കും വൈദ്യുതി വകുപ്പ് മന്ത്രിക്കും പട്ടികജാതി വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് കോളനിയില്‍ സര്‍വ്വേ നടപടികള്‍ക്ക് തുടക്കം കുറിച്ചത്.

date