Skip to main content

കരട് മാസ്റ്റര്‍ പ്ലാന്‍ കട്ടപ്പന നഗരസഭയ്ക്ക് കൈമാറി

 

സമഗ്ര വികസനം ലക്ഷ്യമാക്കിയുളള നഗരസഭയുടെ കരട് മാസ്റ്റര്‍ പ്ലാന്‍ ജില്ലാ ടൗണ്‍ പ്ലാനര്‍ കട്ടപ്പന നഗരസഭയ്ക്ക് കൈമാറി. നഗരസഭാപരിധിക്കുളളിലുളള ഭൂവിനിയോഗം റോഡ് നെറ്റ് വര്‍ക്ക്, നഗരവികസനം, ടൂറിസം, മാര്‍ക്കറ്റുകള്‍, വാണിജ്യസ്ഥാപനങ്ങള്‍ എന്നിവയുടെ നിലവിലുളള സ്ഥിതി 2036 വരെയുളള  വികസന സാധ്യതകള്‍ എന്നിവ ഉള്‍ക്കൊളളുന്നതാണ് കരട് മാസ്റ്റര്‍ പ്ലാന്‍.  മൂന്ന്  വര്‍ഷത്തെ മുനിസിപ്പാലിറ്റിയുടെയും ജില്ലാ ടൗണ്‍ പ്ലാനിംഗ് വിഭാഗത്തിന്റെയും സംയുക്ത പരിശ്രമത്തിന്റെ ഫലമായിട്ടാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുളളത്. കേന്ദ്ര-സംസ്ഥാന-നഗരാസൂത്രണ വിഭാഗത്തിന്റെ വികസന ഫണ്ടുകള്‍ ലഭിക്കുന്നതിനുളള അടിസ്ഥാന രേഖയായിരിക്കും മാസ്റ്റര്‍ പ്ലാന്‍. മുനിസിപ്പല്‍ ഓഫീസില്‍ ചെയര്‍മാന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍ കെന്നടി ജോണ്‍ മാസ്റ്റര്‍ പ്ലാന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴിക്ക് കൈമാറി ചടങ്ങില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, ടൗണ്‍ പ്ലാനിംഗ് ഉദ്യോഗസ്ഥര്‍, നഗരസഭ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. കരട് രേഖ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് കൗണ്‍സിലര്‍മാരുടെ ഏകദിന ശില്പശാലയും, അതിന് ശേഷം വിവിധ ഏജന്‍സികളുമായി ചര്‍ച്ച ചെയ്ത് മാസ്റ്റര്‍ പ്ലാനിന് അന്തിമ രൂപ നല്‍കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു

date