Post Category
സഹായഹസ്തം പദ്ധതിയിലേക്ക് അപേക്ഷിക്കാം
വനിത ശിശുവികസന വകുപ്പ് സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിധവകള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിനായി ധനസഹായം നല്കുന്ന സഹായഹസ്തം പദ്ധതി 2019-20ലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള 55 വയസ്സില്‍ താഴെ പ്രായമുള്ള സ്ത്രീകളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ ഉള്ള സംയോജിത ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം.
date
- Log in to post comments