Skip to main content
ദേവികുളത്തെ കുടുംബശ്രീയുടെ ഭക്ഷണശാല സബ്കളക്ടർ പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

ദേവികുളത്തെത്തുന്നവർക്ക് ഇനി കുടുബശ്രീയുടെ ഭക്ഷണശാല

 

 

ഇനി മുതൽ ദേവികുളം ആര്‍.ഡി.ഒ ഓഫീസിലെത്തിയാല്‍ കുറഞ്ഞ ചിലവില്‍ ഭക്ഷണം കഴിച്ചു മടങ്ങാം. കുടുംമ്പശ്രീയുടെ നേത്യത്വത്തില്‍ ആരംഭിച്ച   ഭക്ഷണശാലയുടെ ഉദ്ഘാടനം ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണൻ നിര്‍വ്വഹിച്ചു.

ഓരോ ദിവസവും വിവിധ സേവനങ്ങള്‍ക്കായി നൂറുണക്കിന് ആളുകളാണ് ദേവികുളം സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്നത്. രാവിലെ എത്തുന്ന പലരും വൈകുന്നേരമാണ് പലപ്പോഴും തിരികെ മടങ്ങുന്നത്. ഭക്ഷണശാലകളുടെ കുറവുണ്ടായിരുന്ന ദേവികുളത്ത് കുടുബശ്രീയുടെ ഭക്ഷണശാല പൊതു ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യും.

പുറത്ത് 10 രൂപനല്‍കിയാണ് ചായയടക്കമുള്ളവ ലഭിക്കുന്നതെങ്കില്‍ കുടുംമ്പശ്രീ ആരംഭിച്ച ഹോട്ടലില്‍ 7 രൂപ നല്‍കിയാല്‍ മതി. ചടങ്ങിൽ ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്‌കുമാര്‍, തഹസില്‍ദ്ദാര്‍ ജിജി കുന്നപ്പള്ളി, വിവിധ വകുപ്പിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date