Skip to main content
തൊഴിലുറപ്പ് പദ്ധതി അവലോകന യോഗത്തില്‍ ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബിന്‍സ് സി തോമസ് സംസാരിക്കുന്നു.

തൊഴിലുറപ്പ് പദ്ധതി അവലോകന യോഗം ചേര്‍ന്നു

  മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് പഞ്ചായത്ത് സെക്രട്ടറിമാരുടെയും ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാരുടെയും അവലോകന യോഗം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. തൊഴിലുറപ്പ് പദ്ധതികളുടെ ഭാഗമായി  തീറ്റപ്പുല്‍കൃഷി, ഈറ്റ, മുള തുടങ്ങിയവ വിവിധ പഞ്ചായത്തുകളില്‍ നട്ടുപിടിപ്പിക്കുന്നത് ആരംഭിക്കുവാനും യോഗത്തില്‍ തീരുമാനിച്ചു. ആദിവാസി മേഖലകളില്‍ കൂടുതല്‍ തൊഴിലുറപ്പ് ദിനങ്ങള്‍ നടപ്പിലാക്കാനും  യോഗത്തില്‍ ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബിന്‍സ് സി തോമസ് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി.    
  യോഗത്തില്‍ ഗ്രാമപഞ്ചായത്തുകളുടെ പുരോഗതി വിലയിരുത്തുകയും, അവിദഗ്ദ്ധ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കല്‍ , പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കല്‍ , സാധന സാമഗ്രികളുടെ ഉപയോഗം തുടങ്ങിയ വിവിധ ഘടകങ്ങളെ ആസ്പദമാക്കി നടത്തിയ റാങ്കിംഗില്‍ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും , കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും , മറയൂര്‍ , വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തുകള്‍ മൂന്നാം സ്ഥാനവും നേടി. ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബിന്‍സ് സി തോമസ്,  ഐ.ടി പ്രൊഫഷണല്‍ വി. പ്രശാന്ത്, ജില്ലാ വനിതാ ക്ഷേമ വകുപ്പ് ഓഫീസര്‍  ഹഫ്സ ബീബി എം  എന്നിവര്‍ യോഗത്തിന്  നേതൃത്വം നല്‍കി.
 

date