Skip to main content

മിനി ജോബ് ഫെയർ ഡിസംബർ ഒന്നിന്

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/പട്ടികവർഗക്കാരായ തൊഴിൽരഹിതർക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിക്കുന്നതിന് തൊഴിൽമേള സംഘടിപ്പിക്കുന്നു. തിരുവനന്തപുരം കൈമനത്തെ ഗവൺമെന്റ് വനിത പോളിടെക്‌നിക്ക് കോളേജിൽ ഡിസംബർ ഒന്നിന് രാവിലെ ഒൻപതിനാണ് തൊഴിൽമേള. പതിനൊന്ന് സ്വകാര്യ സ്ഥാപനങ്ങൾ പങ്കെടുക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ  www.ncs.gov.in   ൽ   https://forms.gle/79F5cd8FXLd9kBHr8  എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. രജിസ്‌ട്രേഷൻ നമ്പർ, വയസ്സ്, യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. തൊഴിൽമേളയിൽ പങ്കെടുക്കാൻ ഉദ്യോഗാർത്ഥികളോ തൊഴിൽദായകരോ ഫീസ് നൽകേൺണ്ടതില്ല. ഫോൺ: 0471-2332113/8304009409.
പി.എൻ.എക്‌സ്.4062/19

date