Skip to main content

പ്രവാസി ഡിവിഡന്റ് ഫണ്ട് ഉദ്ഘാടനം മാറ്റി

കേരള സർക്കാരും കേരള പ്രവാസി ക്ഷേമനിധി ബോർഡും സംയുക്തമായി നടപ്പാക്കുന്ന പ്രവാസി ഡിവിഡന്റ് പദ്ധതിയുടെ ഉദ്ഘാടനം മാറ്റിവച്ചു.  മുഖ്യമന്ത്രി പിണറായി വിജയൻ നവംബർ 16ന് വൈകിട്ട് നാലിന് തൃശൂർ തേക്കിൻകാട് മൈതാനത്ത് തെക്കേഗോപുരനടയിൽ ഉദ്ഘാടനം നടത്താനാണ് നിശ്ചയിച്ചിരുന്നത്.  മുഖ്യമന്ത്രി മറ്റ് അടിയന്തര ഔദ്യോഗിക കാരണങ്ങളാൽ സ്ഥലത്തില്ലാത്തതിനാലാണ് പരിപാടി മാറ്റിവച്ചത്.
പി.എൻ.എക്‌സ്.4064/19

date