Skip to main content

അഖിലേന്ത്യാ സഹകരണ വാരാഘോഷം; മൂവാറ്റുപുഴ താലൂക്ക് തല ഉദ്ഘാടനം 16 ന്

അഖിലേന്ത്യാ സഹകരണ വാരാഘോഷം; മൂവാറ്റുപുഴ താലൂക്ക് തല ഉദ്ഘാടനം 16 ന്

 

കാക്കനാട്: അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ മൂവാറ്റുപുഴ താലൂക്ക് തല ഉദ്ഘാടനം 16 ന് നടക്കും. ഉച്ചക്ക് 2 ന് കൂത്താട്ടുകുളം കെ.റ്റി.ജേക്കബ് മെമ്മോറിയൽ ടൗൺ ഹാളിൽ എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. അനൂപ് ജേക്കബ് എം.എൽ.എ അധ്യക്ഷത വഹിക്കും. മുൻ എം.എൽ.എ ഗോപി കോട്ടമുറിക്കൽ  സമ്മാന ദാനവും മുൻ എംഎൽഎ ബാബു പോൾ മുഖ്യ പ്രഭാഷണവും നടത്തും. തുടർന്ന് ഈ വർഷത്തെ സഹകരണ  വാരാഘോഷത്തിന്റെ പ്രമേയമായ 'നവ ഇന്ത്യയിൽ സഹകരണത്തിന്റെ പങ്ക് - വിജയഗാഥകളിലൂന്നിയുള്ള പുനപരിശീലനവും വിദ്യാഭ്യാസവും ' എന്ന വിഷയത്തിൽ സെമിനാർ നടക്കും. കേരള സർവ്വകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ് മെൻറ് അസി.പ്രൊഫസർ ഡോ.എസ്. അംബീഷ് മോൻ വിഷയാവതരണം നടത്തും

date