Skip to main content

ജലത്തിന്റെ ഗുണനിലവാരം 

ജലം ശുദ്ധീകരിക്കുന്നതിനുവേണ്ടി പ്രഷര്‍ ഫില്‍ട്ടര്‍ സംവിധാനമാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ നിന്നും ശുദ്ധീകരിച്ച ജലം എല്ലാ പമ്പ് ഹൗസിലും ഇലക്ട്രോക്‌ളോറിനേഷനിലൂടെ അണുനശീകരണം നടത്തും. ഗുണനിലവാരം ഓരോ മണിക്കൂര്‍ ഇടവിട്ട് നിരീക്ഷിക്കുവാന്‍ പമ്പയില്‍ ലബോറട്ടറിയും ജലവിതരണത്തിന്റെ മേല്‍നോട്ടം വഹിക്കുവാന്‍ അസി.എഞ്ചിനീയറുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കും. ഈ ജലത്തെ വീണ്ടും റിവേഴ്സ് ഓസ്‌മോസിസ് പ്ലാന്റ് വഴി ശുദ്ധീകരിച്ച് കിയോസ്‌കുകളിലൂടെ വിതരണം നടത്തും. ഈ പ്ലാന്റുകളില്‍ നിന്നും ലഭിക്കുന്ന ശുദ്ധജലം സെന്‍ട്രല്‍ പൊതുജന ആരോഗ്യ പരിസ്ഥിതി എഞ്ചിനീയറിംഗ് ഓര്‍ഗനൈസേഷനും ലോക ആരോഗ്യ സംഘടനയും നിഷ്‌കര്‍ഷിക്കുന്ന നിലവാരം പുലര്‍ത്തുന്നതാണ്.

കുടിവെള്ളം പമ്പയിലുള്ള വാട്ടര്‍ അതോറിറ്റിയുടെ അത്യാധുനിക ലബോറട്ടറിയില്‍ കര്‍ശന പരിശോധന നടത്തിയശേഷമാണ് വിതരണം നടത്തുന്നത്. ഇന്‍ടേക്ക് പമ്പ്ഹൗസ് പരിസരത്തേക്ക് ആളുകള്‍ കടന്നു മാലിന്യം ഉണ്ടാകാതിരിക്കാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാട്ടര്‍ കിയോസ്‌ക്കുകള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്. 

പമ്പയിലും ശബരിമലയിലുമുള്ള വിവിധ പമ്പ് ഹൗസുകളിലെ ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെയും ഇലക്ട്രോക്ലോറിനേറ്ററിന്റെയും അറ്റകുറ്റപ്പണികളും ആര്‍.ഒ പ്ലാന്റുകളുടെ അറ്റകുറ്റപ്പണികളും തീര്‍ഥാടനത്തിന് മുന്നോടിയായി നടത്തിയിട്ടുണ്ട്. അതോടൊപ്പം വാട്ടര്‍ ഡിസ്‌പെന്‍സറുകളുടെയും (ഹോട്ട്, കോള്‍ഡ്, നോര്‍മല്‍) ടാറ്റ പ്രോജക്ട് സ്ഥാപിച്ച 25 ആര്‍.ഒ പ്ലാന്റുകളുടെയും അറ്റകുറ്റപ്പണികളും നടത്തി.

date