Skip to main content

നല്ല നടപ്പ് ദിനാചരണം: ജില്ലാതല ഉദ്ഘാടനം 15 ന് കോസ്റ്റ്‌ഫോർഡ് ഹാളിൽ

നല്ല നടപ്പ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നവംബർ 15ന് അയ്യന്തോൾ കോസ്റ്റ്ഫോർഡ് ഹാളിൽവെച്ച് നടക്കും. ഡി എൽ എസ് ഐ സെക്രട്ടറി ആൻഡ് സബ് ജഡ്ജ് ജോയ് കെ പി ഉദ്ഘാടനം നിർവഹിക്കും. നിയമജ്ഞനും, ന്യായാധിപനും, മന്ത്രിയുമായിരുന്ന വി ആർ കൃഷ്ണയ്യരുടെ ജന്മദിനമായ നവംബർ 15 ആണ് പ്രൊബേഷൻ ദിനമായി ആചരിക്കുന്നത്. ചടങ്ങിൽ കൃഷ്ണയ്യരുടെ ജീവിതത്തെ ആസ്പദമാക്കി 'ഇതിഹാസം ഈ ജീവിതം 'എന്ന ഡോക്യൂമെന്ററി പ്രദർശിപ്പിക്കും. തടവുകാർ, അവരുടെ ആശ്രിതർ, ജയിൽ മോചിതർ എന്നിവർക്കുള്ള ധനസഹായ പദ്ധതികൾ ജയിലുകളിൽ പരിചയപ്പെടുത്തും. കോളേജുകളിൽ സെമിനാറുകൾ, ഡോക്യൂമെന്ററി പ്രദർശനം, പോസ്റ്റർ പ്രദർശനം, ഹ്രസ്വ ചിത്ര പ്രദർശനം എന്നിവയും സംഘടിപ്പിക്കും. പോലീസ് സ്റ്റേഷനുകളിലും, കോടതികളിലും പ്രൊബേഷൻ ബോധവൽക്കരണ ബോർഡുകൾ സ്ഥാപിക്കും. ചാവക്കാട് മുൻസിപ്പൽ ചെയർമാൻ അക്ബർ എൻ കെ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻസ് ശുഭജ പി, സെൻട്രൽ പ്രിസൺ വെൽഫെയർ ഓഫീസർ സാജി സൈമൺ ജില്ലാ പ്രൊബേഷൻ ഓഫീസർമാരായ രാഗപ്രിയ കെ ജി, രോഷ്നി ആർ തുടങ്ങിയവർ പങ്കെടുക്കും.

date