Skip to main content

'വിദ്യാലയം പ്രതിഭകളോടൊപ്പം' പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

''വിദ്യാലയം പ്രതിഭകളോടൊപ്പം '' പദ്ധതിയ്ക്ക് വിദ്യാഭ്യാസ വകുപ്പ് രൂപം നൽകി. സാഹിത്യം, കല, ശാസ്ത്രം, കായികം തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വിദ്യാലയങ്ങളുടെ സമീപ പ്രദേശത്തെ പ്രതിഭകളെ നവംബർ 14 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ അവരുടെ വീട്ടിലെത്തി ആദരിക്കുന്നതാണ് പദ്ധതി. നവംബർ 14 ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖനെ തൃശൂർ മോഡൽ ഗേൾസ് എച്ച്.എസ്.എസ് വിദ്യാലയത്തിലെ കുട്ടികളും അധ്യാപികയും വിദ്യാഭ്യാസ ഉപഡയറക്ടർ ' എസ്.എസ്.കെ. പ്രതിനിധികളും സന്ദർശിക്കും.

date