Skip to main content

കേരളോത്സവം 2019 ഉദ്ഘാടനം ചെയ്തു

ചാവക്കാട് നഗരസഭ സംഘടിപ്പിക്കുന്ന കേരളോത്സവം 2019ന്റെ ഉദ്ഘാടനം നടന്നു. നഗരസഭ അധ്യക്ഷൻ എൻ. കെ. അക്ബർ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭയിലെ ജനങ്ങളുടെ വ്യക്തിത്വവികസനവും മുന്നേറ്റവും ലക്ഷ്യമിട്ടാണ് ആറ് ദിന കലാ-കായിക-സാഹിത്യ പരിപാടികൾ സംഘടിപ്പിക്കുന്നത്. നഗരസഭയുടെ കീഴിലുള്ള വിവിധ വേദികളിലായി പ്രായഭേദമന്യേയാണ് കേരളോത്സവം നടത്തുന്നത്. തിങ്കളാഴ്ച ആരംഭിച്ച പരിപാടികൾ വെള്ളിയാഴ്ചയോടെ സമാപിക്കും. കേരളലോത്സവം ഉപാധ്യക്ഷ രേവതി സുരേഷ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. കെ. എച്ച്. സലാം, സഫൂറ ബക്കർ, എ. എ. മഹേന്ദ്രൻ, ഹാരിസ്, എ. എച്. അക്ബർ, കെ. ബി. വിശ്വനാഥൻ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ കലാകായിക സമിതി അധ്യക്ഷൻ എ. സി. ആനന്ദൻ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ ഷമീർ നന്ദിയും പറഞ്ഞു.

date