Skip to main content

സന്നിധാനത്ത് ആയിരത്തോളം സൗജന്യ ശൗചാലയങ്ങള്‍

സന്നിധാനത്ത് എത്തുന്ന തീര്‍ഥാടകര്‍ക്കായി 998 സൗജന്യ ശൗചാലയങ്ങള്‍ ഒരുങ്ങി. 479 സ്ഥിരം ശൗചാലയങ്ങളും 500 കണ്ടെയ്നര്‍ ശൗചാലയങ്ങളും ഉള്‍പ്പെടെയാണ് സൗജന്യ ശൗചാലയങ്ങളെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് എഞ്ചിനിയര്‍ ഹരീഷ് കുമാര്‍ പറഞ്ഞു. ഇതുകൂടാതെ പേയ്ഡ് ടോയ്ലറ്റുകളും ഉണ്ട്.  പമ്പയില്‍ 322 പേയ്ഡ് ടോയ്ലറ്റുകളും 60 സൗജന്യ ബയോ ശൗചാലയങ്ങളും 40 ബയോ മൂത്രപുരകളും ഒരുക്കിയിട്ടുണ്ട്. പമ്പയില്‍ സ്ത്രീകള്‍ക്കായി 66 ശൗചാലയങ്ങളും സജ്ജമാക്കിയിട്ടുണ്ട്് 

നിലയ്ക്കലില്‍ 970 ശൗചാലയങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സ്ത്രീകള്‍ക്കായി രണ്ട് ബ്ലോക്കുകളിലായി 80 ശൗചാലയങ്ങള്‍ പ്രത്യേകം ഒരുക്കിയിട്ടുണ്ട്. ഇതില്‍ അഞ്ഞൂറോളം സൗജന്യ ശൗചാലയങ്ങളും 470 പേയ്ഡ് ശൗചാലയങ്ങളുമാണ്.

date