Skip to main content

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

മോട്ടോര്‍ തൊഴിലാളി ക്ഷേമപദ്ധതിയില്‍ കഴിഞ്ഞ മാര്‍ച്ച് വരെ അംഗത്വമെടുത്ത തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2019-20 വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് ഈ മാസം 30 വരെ അപേക്ഷിക്കാം. വാര്‍ഷിക പരീക്ഷയ്ക്ക് 50 ശതമാനം മാര്‍ക്ക് നേടിയ,  എട്ടാം ക്ലാസ് മുതല്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് വരെ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെറിറ്റ് ക്വോട്ടയില്‍ പ്രവേശനം നേടിയവരായിരിക്കണം. അപേക്ഷാഫോറം kmtwwfb.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0468 2320158.

date