Skip to main content

വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം നവം. 19 മുതല്‍ 21 വരെ

വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തും  കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം - 2019 ന് നവം.19, 20, 21 തീയതികളില്‍ നടക്കും. യുവജനങ്ങളുടെ കലാ -സാംസ്‌കാരിക- കായിക കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരമൊരുക്കുകയും
 സാഹോദര്യവും സഹകരണബോധവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്.

കലാ-കായിക -ഗെയിംസ് മത്സരങ്ങള്‍ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, സ്റ്റേഡിയം, വാളാര്‍ഡി ഗ്രൗണ്ട്, മഞ്ചുമല ഫാക്ടറി ഗ്രൗണ്ട്, ലൈബ്രറി ഹാള്‍ എന്നിവിടങ്ങളിലായി നടക്കും. വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവരും 15 നും 40നും ഇടയില്‍ പ്രായമുള്ളവരുമായവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ നവം.15് ന് വൈകിട്ട് അഞ്ചുമണിക്കു മുന്‍പ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. പബ്ലിക് ലൈബ്രറി, കാസ്‌കോ, തുടര്‍ വിദ്യാകേന്ദ്രം എന്നിവിടങ്ങളില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം.   തമിഴ് മാതൃഭാഷ ആയിട്ടുള്ളവര്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാമെന്നും ഇതിനായി പരിപാടിയുടെ നോട്ടീസ് തമിഴ് ഭാഷയിലും ഉണ്ടാകുമെന്നും  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് അറിയിച്ചു.

 21 ന് വൈകിട്ട് നാലിന്് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പൊതുസമ്മേളനം അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് സണ്ണി ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്തംഗം വിജയകുമാരി ഉദയസൂര്യന്‍ മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി പൈനാടത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.പി.രാജേന്ദ്രന്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

date