Skip to main content

റവന്യൂ സ്കൂൾ കായിക മേള; റിസൾട്ട് അപ്ഡേഡേറ്റഡ്

 

 

 

 

മുതലക്കോടം സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച 11- മത് ഇടുക്കി ജില്ലാ റവന്യൂ സ്കൂൾ കായിക മേള സമാപിച്ചു. മൂന്ന് ദിവസമായി നടത്തിയ മേളയിൽ 325 പോയിന്റ് നേടി കട്ടപ്പന സബ് ജില്ല ഓവറോൾ ചാമ്പ്യൻമാരായി. സബ് ജില്ലാ തലത്തിൽ യഥാക്രമം അടിമാലി (209), തൊടുപുഴ (111), നെടുങ്കണ്ടം (83), പീരുമേട് (54), അറക്കുളം (22), മൂന്നാർ (11) എന്നിങ്ങനെ രണ്ട് മുതൽ ഏഴ് വരെ സ്ഥാനങ്ങളിലെത്തി. 

 

സ്കൂൾ തലത്തിൽ  133 പോയിന്റ് നേടിയ ഇരട്ടയാർ എസ്.റ്റി.എച്ച്. എസ്.എസ്. ഒന്നാം സ്ഥാനം കരസ്ഥമാക്കി. 111 പോയിന്റുമായി എൻ.ആർ. സിറ്റി എസ്.എൻ. വി.എച്ച്.എസ്.എസ്. 

രണ്ടും, 53 പോയിന്റുമായി മുതലക്കോടം സെന്റ് ജോർജ് എച്ച്.എസ്.എസ്. മൂന്നും സ്ഥാനങ്ങൾ നേടി.

date