Skip to main content

അഖിലേന്ത്യാ സഹകരണ വാരാഘോഷം ഇന്ന് ( 14-11-19) സംസ്ഥാനതല ഉദ്ഘാടനം  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

 

 

66-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (നവംബര്‍ 14ന് ) രാവിലെ 10ന് കട്ടപ്പന സെന്റ് ജോര്‍ജ്ജ് പാരിഷ്ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. സഹകരണ ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി മുഖ്യപ്രഭാഷണം നടത്തും. ഡീന്‍ കുര്യാക്കോസ് എം.പി, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, രാഷ്ട്രീയ സാംസ്‌കാരിക നേതാക്കള്‍, സഹകരണരംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും. 11 മണിക്ക് 2000 പ്രതിനിധികള്‍ പങ്കെടുക്കുന്ന സെമിനാര്‍, മൂന്ന് മണിക്ക് 5000 പേര്‍ പങ്കെടുക്കുന്ന സഹകരണ റാലി , നാലിന്  കട്ടപ്പന മുന്‍സിപ്പല്‍ മിനി സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി അധ്യക്ഷത വഹിക്കും. തുടര്‍ന്ന് വിവിധ കലാപരിപടികള്‍ ഉണ്ടായിരിക്കും.

date