ചൈല്‍ഡ്ലൈനിന്റെ ബാലസംരക്ഷണ ബോധവത്കരണ പരിപാടികള്‍ ഇന്ന് ആരംഭിക്കും
ശിശുദിനാചരണത്തിന്റെ ഭാഗമായി ചൈല്‍ഡ്ലൈനിന്റെ നേതൃത്വത്തില്‍ ഇന്നു മുതല്‍ നവംബര്‍ 20 വരെ ജില്ലയില്‍ വിവിധ ബാലസംരക്ഷണ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ചൈല്ഡ്ലൈന് സ്പെഷ്യല്‍ ജുവനൈല്‍ പൊലീസ് യൂനിറ്റുമായി സഹകരിച്ച് ഇന്ന് (നവംബര്‍ 14) വിദ്യാര്‍ത്ഥികളുമായി പൊലീസ് സ്റ്റേഷന് സന്ദര്‍ശിക്കുകയും ബാല സൗഹൃദ പൊലീസ് സംവിധാനത്തെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്യും. സ്റ്റുഡന്‍സ് പൊലീസ് യൂനിറ്റുകളുടെ നേതൃത്വത്തില്‍ സ്കൂളുകളില്‍ 'ദോസ്തി ബാന്‍ഡ്' ക്യാമ്പയിന് നടത്തും. കുട്ടികളില്‍ സുരക്ഷിതത്വ ബോധവും മുതിര്‍ന്നവരില്‍ ബാല സംരക്ഷണ ബോധവും ഉണ്ടാക്കുന്നതിനായി കോളജുകളില്‍ എന്‍.എസ്.എസിന്റെ സഹകരണത്തോടെ സൗഹൃദ റിബണ്‍ ക്യാമ്പയിനും നടത്തും. കേരള പൊലീസ്, കേരള ലീഗല്‍ സര്‍വീസ് സൊസൈറ്റി എന്നിവ സംയുക്തമായി 'റണ്‍ ഫോര്‍ സേഫ് ചൈല്‍ഡ് ഹുഡ്' എന്ന പേരില്‍ നവംബര്‍ 20ന് മൂന്നിന് ജില്ലാകലക്ടറുടെ വസതിയ്ക്ക് സമീപത്ത് നിന്നും കൂട്ടയോട്ടം സംഘടിപ്പിക്കും. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേര് പങ്കെടുക്കും. ജെംസ് കോളജിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കു നേരെയുള്ള അതിക്രമത്തിനെതിരെ തെരുവ് നാടകം അരങ്ങേറും.
- Log in to post comments