Skip to main content

സ്‌നേഹിത കോളിങ് ബെല്‍ വാരാചരണത്തിന് നാളെ തുടക്കം

     ജില്ലാ കുടുബശ്രീ മിഷന്റെ നേതൃത്വത്തില്‍ സ്‌നേഹിത കോളിങ് ബെല്‍ വാരാചരണത്തിന് നാളെ (നവംബര്‍ 15) തുടക്കമാകും. വാരാചരണത്തിന്റെ ഭാഗമായി നവംബര്‍ 15, 16, 17 തീയതികളില്‍ ജനപ്രതിനിധികളെയും ഉദ്യേഗസ്ഥരെയും പങ്കെടുപ്പിച്ച് വാരാചരണ അയല്‍ക്കൂട്ടങ്ങള്‍ സംഘടിപ്പിക്കും.  എം.പി., എം.എല്‍.എ തുടങ്ങിയ ജനപ്രതിനിധികളും പദ്ധതിയുമായി ബന്ധപ്പെട്ട വകുപ്പ് തല ഉദ്യേഗസ്ഥരും  ഒറ്റപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കും. മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച അയല്‍ക്കൂട്ടത്തെ ആദരിക്കുന്നതിനൊപ്പം  ഒറ്റപ്പെട്ടവരുടെ വ്യക്തിഗത  പ്ലാന്‍ തയ്യാറാക്കും. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സര്‍ക്കാര്‍, സര്‍ക്കാരിതര ഏജന്‍സികളുടെയും പിന്തുണ ഉറപ്പാക്കല്‍ തുടങ്ങിയവ  വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. അയല്‍ക്കൂട്ട പരിധിയില്‍  ഒറ്റപ്പെട്ട് താമസിക്കുന്നവര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിനായി ആരംഭിച്ച സ്‌നേഹിത കോളിങ് ബെല്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുക, പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ബഹുജന പിന്തുണ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വാരാചരണം സംഘടിപ്പിക്കുന്നത്. സാമ്പത്തികമായ് മെച്ചപ്പെട്ടിട്ടും മാനസിക പിരിമുറുക്കം അനുഭവിക്കുന്നവര്‍, പിന്നോക്കാവസ്ഥ അനുഭവിച്ച് ഒറ്റപ്പെട്ടവര്‍ തുടങ്ങിയവര്‍ക്കാണ് പദ്ധതി സഹായകമാകുന്നത്.  ജില്ലയില്‍ 7697 പേര്‍ ഒറ്റപ്പെട്ടു കഴിയുന്നവരുണ്ടെന്നാണ് കണക്ക്.
 

date