Skip to main content

ഉത്തരവാദിത്ത ടൂറിസം മിഷനില്‍  രജിസ്റ്റര്‍ ചെയ്യണം

    ജില്ലയിലെത്തുന്ന  ടൂറിസ്റ്റുകള്‍ക്ക് താമസസൗകര്യം, ഭക്ഷണം, എന്നിവ ഒരുക്കാന്‍ താത്പര്യമുള്ള അംഗീകൃത ഹോംസ്റ്റേകള്‍, ഗൃഹസ്ഥലികള്‍, സര്‍വ്വീസ്ഡ് വില്ലകള്‍, ടെന്റ് ക്യമ്പുകള്‍ എന്നിവയക്ക് ഉത്തരവാദിത്ത ടൂറിസം മിഷനില്‍ നവംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം. ചിത്രകാരന്‍മാര്‍, ഗായകര്‍, വാദ്യോപകരണങ്ങള്‍, പാരമ്പര്യ കലകള്‍, കളരി, ഇലക്ട്രീഷ്യന്‍, പ്ലംബര്‍, ഡ്രൈവര്‍, ടൈലേഴ്‌സ്, മരപ്പണികള്‍ ചെയ്യുന്നവര്‍ തെങ്ങ് കയറുന്നവര്‍, കരകൗശലവസ്തുക്കള്‍, പച്ചക്കറികള്‍, പാല്‍, മുട്ട, തുടങ്ങിയ കാര്‍ഷിക ഉത്പന്നങ്ങള്‍ കൈത്തറി, കയര്‍ പിരിക്കുന്നവര്‍, സ്വര്‍ണ്ണ പണിചെയ്യുന്നവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വിവിധ പദ്ധതികളെക്കുറിച്ചുള്ള ക്ലാസുകള്‍ ഡിസംബര്‍ ഒന്നുമുതല്‍ 15 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കും. രജിസ്റ്റര്‍ ചെയ്യുന്നതിനായുള്ള അപേക്ഷ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഉത്തരവാദിത്ത ടൂറിസം ജില്ലാ മിഷന്‍ കോഡിനേറ്ററുമായോ 9746186206 എന്ന നമ്പറിലോ ബന്ധപ്പെടണം. 
 

date