Skip to main content

സിവില്‍സ്റ്റേഷന്‍ ജീവനകാര്‍ക്ക് പാസ്‌പോര്‍ട്ട് ക്യാമ്പ്

ജില്ലാ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍  സിവില്‍ സ്‌റ്റേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് പുതിയ പാസ്‌പോര്‍ട്ട്  എടുക്കുന്നതിനും പുതുക്കുന്നതിനുമായി  ഇന്ന് (നവംബര്‍ 14) പാസ്‌പോര്‍ട്ട് ക്യാമ്പ്  സംഘടിപ്പിക്കുന്നു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മുതലാണ് ക്യാമ്പ്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രത്യേകം തയ്യാറാക്കിയ പെട്ടിയില്‍ അപേക്ഷകള്‍ സമര്‍പ്പിച്ചവരാണ്  ക്യാമ്പിലെത്തേണ്ടത്.  ഓണ്‍ലൈനായി ഫീസ് അടക്കുന്നതിന് ഡെബിറ്റ് കാര്‍ഡ് / ക്രെഡിറ്റ് കാര്‍ഡ് എന്നിവ കരുതണം. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് 1000 രൂപയും 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് 1500 രൂപയുമാണ് ഫീസ്. 
 

date